ന്യൂഡൽഹി∙ ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിനോട് തിരിച്ചു പ്രതികരിച്ച് ഇന്ത്യൻ സേന.ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്കുശേഷമാണ് വെടിവയ്പ്പ്.
ഭീകരാക്രമണത്തിൽ പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്.