ദില്ലി: ഇന്ത്യയുടെ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ. നടപടി പ്രവാസികളുടെ യാത്രകളെയും ബാധിക്കും.

ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.എന്നാൽ യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും ഇത് ഇടയാക്കും. പ്രശ്നം നീണ്ടാൽ ടിക്കറ്റ് നിരക്ക് വർധനവിലേക്കു നയിക്കുമോയെന്നതാണ് വലിയ ആശങ്ക.

ഷാർജ, ദുബായ്, അബുദാബി തുടങ്ങിയ യുഎഇ നഗരങ്ങളിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനക്കമ്പനികൾ സർവ്വീസ് നടത്തുന്നുണ്ട്.

അതേസമയം നിയന്ത്രണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാത്രമായതിനാൽ എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ തുടങ്ങി യുഎഇ വിമാനക്കമ്പനികളെയും ഗൾഫിലെ മറ്റ് വിമാനക്കമ്പനികളെയും ബാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *