ആണവായുധം ഉണ്ടെന്നും യുദ്ധമെന്നും ഇടയ്ക്കിടെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സൈനിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിറകിലാണ് പാക്കിസ്ഥാന്‍. കര യുദ്ധത്തിലും ആകാശത്തും കടലിലും പാക്കിസ്ഥാനെതിരെ കരുത്തുറ്റ സൈനിക ശേഷി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ലോകത്ത് തന്നെ സൈനിക ബലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാന്‍ സൈനികമായി 12-ാം സ്ഥാനത്തും.2025-26 ലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 79 ബില്യണ്‍ ഡോളറിന്‍റേതാണ്, ഏകദശം 6.8 ലക്ഷം കോടി രൂപ.
മുന്‍ വര്‍ഷത്തേക്കാള്‍ 9.50 ശതമാനം വര്‍ധനവാണിത്. പാക്കിസ്ഥാന്‍റെ ബജറ്റ് 7.6 ബില്യണ്‍ ഡോളറും. ഇതുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ശക്തി വ്യക്തമാക്കുന്നു.കരയുദ്ധത്തില്‍ ഇന്ത്യ
14.6 ലക്ഷം സജീവ സൈനികരാണ് ഇന്ത്യന്‍ ആര്‍മിയുടെ കരുത്ത്. 11.50 ലക്ഷം സൈനികര്‍ റിസര്‍വായും ഇന്ത്യയ്ക്കുണ്ട്. ഒപ്പം 25 ലക്ഷത്തിന്‍റെ അര്‍ധ സൈനികരും.
പാക്കിസ്ഥാനിലേക്ക് നോക്കിയാല്‍ സൈനിക ശേഷി 6.54 ലക്ഷത്തിനടുത്താണ്. 5 ലക്ഷം അര്‍ധ സൈനികരും പാക്കിസ്ഥാനുണ്ട്. കരയുദ്ധത്തില്‍ ഇന്ത്യയുടെ കുന്തമുന 4201 ടാങ്കുകളാണ്. ടി-90 ഭീഷ്മ, തദ്ദേശീയമായി നിർമ്മിച്ച അർജുൻ, ഭീഷ്മ മോഡലുകളും ഇന്ത്യ ഉപയോഗിക്കുന്നു. പാകിസ്ഥാന് ഏകദേശം 2,627 ടാങ്കുകളുണ്ട്.