ഇസ്‌ലാമാബാദ്: റഷ്യയ്‌ക്കോ ചൈനയ്‌ക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇന്ത്യ പറയുന്നത് സത്യമാണോയെന്ന് അന്വേഷിക്കാമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.ചൈനയ്‌ക്കോ റഷ്യയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഈ പ്രതിസന്ധിക്ക് വളരെ നല്ല പങ്ക് വഹിക്കാന്‍ കഴിയും.
ഇന്ത്യയോ മോദിയോ കള്ളമാണോ സത്യമാണോ പറയുന്നതെന്ന് അന്വേഷിക്കാന്‍ അവര്‍ക്കൊരു അന്വേഷണ സംഘത്തെ രൂപീകരിക്കാവുന്നതാണ്. ഒരു അന്താരാഷ്ട്ര സംഘം അത് കണ്ടെത്തട്ടേ’, അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഖവാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. ഈ ഭീകരാക്രമണത്തിന് പാകിസ്താന് പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.