വാഷിംഗ്ടൺ: ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പലിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലവരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലിൽ വീണു. അപകടത്തിൽ നാവികന് പരിക്കേറ്റതായി നാവികസേന അറിയിച്ചു.
2021-ൽ 67 മില്യൺ ഡോളർ വിലവരുന്ന യുദ്ധവിമാനവും വലിച്ചുകൊണ്ടിരുന്ന ട്രാക്ടറും കപ്പലിൽ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു.
വിമാനം കടലിൽ വീഴുന്നതിന് മുമ്പ് ജീവനക്കാർ രക്ഷപ്പെടാൻ ഉടനടി നടപടി സ്വീകരിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നും നാവിക സേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് നാവികസേന വ്യക്തമാക്കി.
വിമാനത്തിന്റെ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രൂമാനിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ടാമത്തെ എഫ്/എ-18 വിമാനമാണ് നഷ്ടമായത്. ആറ് മാസത്തിനുള്ളിൽ കാലാവധി കഴിയാനിരിക്കെയാണ് അപകടം