ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്‌ത സംവിധായകൻ ഖാലിദ് റഹ്മാനെ പിന്തുണച്ച് ‘ആലപ്പുഴ ജിംഖാന’ താരങ്ങൾ. നിൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ താരങ്ങളാണ് ഖാലിദ് റഹ്മാനെ പിന്തുണച്ച് രംഗത്തെത്തിയത്.
വിഷ്ണു രഘു, ഷിൻസ് ഷാൻ, റാപ്പർ ഡാബ്സി, സർജാനോ ഖാലിദ് ശീതൾ ജോസഫ് തുടങ്ങിയ താരങ്ങളും റഹ്മാന് പിന്തുണ അറിയിച്ചു.
എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നുമായിരുന്നു ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജിംഷി ഖാലിദ് കുറിച്ചത്.