ലോക നൃത്തദിനത്തില്‍ തന്റെ നൃത്തപരീശീലന വീഡിയോ പങ്കുവെച്ച് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. വീട്ടില്‍ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ സ്വയം പകര്‍ത്തിയ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഗൗരവത്തോടെ പരിശീലിക്കുന്നതിനിടെ ചുവടുകള്‍ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോയില്‍.
ഇപ്പോഴും തെറ്റുകള്‍ വരുത്തുകയും അവയില്‍നിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ഏറ്റവും മികച്ച ഗുരു എന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ നൃത്താധ്യാപികയായ ഗീതാ പത്മകുമാറിനെയും പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.