ജയ്പൂര്‍: വിദൂരമെങ്കിലും ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതാരയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍. 10 മത്സരങ്ങില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന് ജയും ഏഴ് തോല്‍വിയും.

സണ്‍റൈസേഴസ്് ഹൈദരാബാദിനും ആറ് പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന് താഴെയാണ്. മാത്രമല്ല, ഒമ്പത് മത്സരമാണ് അവര്‍ കളിച്ചിട്ടുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്ത്10 മത്സരങ്ങളില്‍ 14 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഘളൂരു ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്ക്.

തൊട്ടുപിന്നില്‍ മുംബൈ ഇന്ത്യന്‍സ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ആറെണ്ണം ജയിച്ചപ്പോള്‍ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ച മുംബൈക്ക് 12 പോയിന്റാണുള്ളത്.

അവര്‍ക്ക് പിന്നില്‍ ഗുജറാത്ത്.9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബ് കിംഗ്‌സ് അഞ്ചാം സ്ഥാനത്താണ്. അഞ്ച് ജയങ്ങളുള്ള പഞ്ചാബിന് 11 പോയിന്റാണുളളത്. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപക്ഷേച്ചിരുന്നു.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്താണ്.

ഒമ്പത് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. 9 കളിയില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് നിന്ന് 7 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇരു കൂട്ടരും നര്‍ക്കുനേരെത്തുമ്പോള്‍ പോരാട്ടം കടുക്കും. ആര്‍സിബിയോട് തോറ്റ് രണ്ടാം ദിവസമാണ് ഡല്‍ഹി വീണ്ടും കളത്തിലിറങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *