ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും എത്രത്തോളം താഴാൻ കഴിയുമെന്ന് ധവാൻ ചോദിച്ചു.
ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കൂവെന്നും ധവാൻകുറിച്ചു.ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചു.
ഇതിനകം നിങ്ങൾ ഇത്രയും തരംതാണു, ഇനിയും എത്രത്തോളം താഴാൻ കഴിയും? ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ഞങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിൽ അഭിമാനമുണ്ട്.’ – ധവാൻ എക്സിൽ കുറിച്ചു.