സിനിമാ പ്രവർത്തകരെ മുഴുവൻ ജനറലൈസ് ചെയ്യുന്നത് ശരിയല്ലെന്ന് നടൻ വിനയ് ഫോർട്ട്. പലയിടത്തും സിനിമാ പ്രവർത്തകരെ ജനറലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇതിനോട് തനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ടെന്നും താരം പറഞ്ഞു.
താൻ നാളിതു വരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ലെന്ന് വിനയ് ഫോർട്ട് പറഞ്ഞു.മദ്യപിക്കാത്തത് കൊണ്ട് താൻ ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളുവെന്നും ശരീരം കൊണ്ടുo ബുദ്ധികൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.