ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു.
ഗോവിന്ദച്ചാമി, കൂടത്തായി ജോളി തുടങ്ങിയ കുപ്രസിദ്ധ പ്രതികള്‍ക്കായി ഹാജരായി. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍.