Month: April 2025

പാക്കിസ്ഥാന് അതിവേഗ സൈനിക സഹായവുമായി ചൈന

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചൈന തങ്ങളുടെ തന്ത്രപരമായ സഹകരണ പങ്കാളിയായ പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തു.ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക്…

സമയപരിധി അവസാനിച്ചു, ഇന്ത്യ വിടാത്ത പാക് പൗരന്മാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ, 3 വർഷം തടവ് 3 ലക്ഷം പിഴ

ദില്ലി : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ…

അതിര്‍ത്തി കടക്കാതെ പാക്കിസ്ഥാനെ തിരിച്ചടിക്കാം

ആണവായുധം ഉണ്ടെന്നും യുദ്ധമെന്നും ഇടയ്ക്കിടെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സൈനിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിറകിലാണ് പാക്കിസ്ഥാന്‍. കര യുദ്ധത്തിലും ആകാശത്തും കടലിലും പാക്കിസ്ഥാനെതിരെ കരുത്തുറ്റ സൈനിക ശേഷി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകത്ത് തന്നെ സൈനിക ബലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.…

പഹൽഗാം ഭീകരാക്രമണം മോദി പറയുന്നത് സത്യമാണോയെന്ന് റഷ്യയ്‌ക്കോ ചൈനയ്‌ക്കോ അന്വേഷിക്കാമെന്ന് പാക് മന്ത്രി

ഇസ്‌ലാമാബാദ്: റഷ്യയ്‌ക്കോ ചൈനയ്‌ക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇന്ത്യ പറയുന്നത് സത്യമാണോയെന്ന് അന്വേഷിക്കാമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.ചൈനയ്‌ക്കോ റഷ്യയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഈ പ്രതിസന്ധിക്ക് വളരെ നല്ല പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യയോ മോദിയോ കള്ളമാണോ സത്യമാണോ പറയുന്നതെന്ന്…

മനോജ് എബ്രഹാം ഇനി ഡിജിപി

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.

തുടരും തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. തിയേറ്ററുകൾ ഹൗസ് ഫുൾ ആകുന്ന കാഴ്ച്ചയാണ്. മോഹൻലാൽ എന്ന…

പുഴയരികിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു യുവതി മുങ്ങി മരിച്ചു

എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. 19 വയസായിരുന്നു. ഫാത്തിമയുടെ സഹോദരി ഫർഹത്തിനെ സമീപത്ത് ചൂണ്ട് ഇട്ട് കൊണ്ടിരുന്നയാൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.…