Month: April 2025

തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണു ആറ് മരണം

തായ്ലൻഡ്: തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലിൽ തകർന്ന് വീണ് ആറുപേർ മരിച്ചു.പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പൊലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു.അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാ​ഗമായി ബ്ലാക്ക് ബോക്സിൽ…

പാക് നീക്കത്തിൽ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും

ദില്ലി: ഇന്ത്യയുടെ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ. നടപടി പ്രവാസികളുടെ യാത്രകളെയും ബാധിക്കും. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ…

പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായി എത്തിയ സംഘം ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

കെ. കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാം​ഗം, ആസൂത്രണ കമീഷൻ അം​ഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സൾഫർ ടാങ്കറും വാനും കൂട്ടിയിടിച്ചു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് കുവൈത്തിൽ ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ അബ്ദലി റോഡിലാണ് അപകടം ഉണ്ടായത്. സൾഫർ ടാങ്കറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കൽ അനുരാജ് നായർ…