Month: April 2025

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ മോഹൻലാൽ

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാനിൽ ഗുജറാത്ത് കലാപം പരാമർശിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. അന്നുമുതൽ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർക്കൊപ്പം മോഹൻലാലിനെയും ബിജെപി അനുകൂലികൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.പൃഥ്വിരാജിന്റെ കൂടെ ചേർന്ന് പഹൽഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ്…

ജമ്മു കാശ്മീരിൽ കുടുങ്ങിയവരിൽ നാല് എംഎൽഎയടക്കം 258 മലയാളികൾ തിരിച്ചെത്തിക്കാൻ ശ്രമം

തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരിൽ 258 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ഇതിൽ നാലുപേർ നാട്ടിൽ തിരിച്ചെത്തിബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന്അജിത് കോളശേരി പറഞ്ഞു. തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ്,​ നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ,​ കൊല്ലം എംഎൽഎ എം മുകേഷ്,…

തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻപ്രതിരോധ വകുപ്പ് മന്ത്രി

ഭീക.രാക്രമണത്തിന് പാകിസ്താന്‍ സൈന്യം സഹായിച്ചിട്ടുണ്ട് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ ഇടയിലാണ് പാക്കിസ്ഥാന്റെ പ്രതികരണം . പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലാതെ ഇതുപോലൊരു ആ.ക്രമണം ആസൂത്രണം ചെയ്യാന്‍ ഭീക.രര്‍ക്ക് കഴിയില്ല എന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞിരുന്നു. അതേസമയം,…

തൈപറമ്പിൽ സാബു (55) വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ആലപ്പുഴ: രാവിലെ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് ഫാദർ നെൽസൺ തൈപറമ്പിൽ ന്റെ സഹോദരൻ വാടയ്ക്കൽ തൈപറമ്പ് ആൻഡ്രൂസ് പയസ് 55 (സാബു ) ചെത്തി പാലത്തിന് സമീപം ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മരണപ്പെട്ടു

ഇന്ത്യയ്ക്ക് അമേരിക്കയുടെ പൂർണ പിന്തുണയെന്ന് ട്രംപ്

വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ചു. മോദി അദ്ദേഹത്തിന് നന്ദി പറയുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അറിയിക്കുകയൂം ചെയ്തു. അതേസമയം, കശ്മീരിലെ…

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

“ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍​ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകള്‍ക്ക് നേര്‍ക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേര്‍ക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അ​ഗാധമായി അനുശോചിക്കുന്നു. ദു:ഖത്തിന്‍റെ ഈ വേളയില്‍ നിങ്ങളോടൊപ്പം…

തീവ്രവാദം ജയിക്കാൻ അനുവദിക്കരുത് അപലപനം മാത്രം പോര, നീതി നടപ്പാക്കണം

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. തീവ്രവാദത്തെ അപലപിച്ചാൽ മാത്രം പോര, നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. രാജ്യത്തെ നടുക്കിയ ക്രൂരതയിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആറ് ഭീകരർ ചേർന്നാണ് നിരപരാധികളായ…