Month: April 2025

തലപ്പത്തെത്താന്‍ ഡല്‍ഹി വിജയം തുടരാന്‍ ബെംഗളൂരു ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. വൈകിട്ട് 7.30ന് ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഈ ഐപിഎൽ സീസണിൽ ഇതിനോടകം മികവ് പുറത്തെടുത്ത…

എയർ കേരള കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15-ന് മൂന്ന് നിലകളിൽ ആധുനിക സൗകര്യങ്ങൾ ആദ്യ വിമാനം ജൂണിൽ

കൊച്ചി: കേരളത്തിൽനിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന എയർ കേരളയുടെ ആലുവയിലുള്ള കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം 15-ന് നടക്കും. വൈകീട്ട് 5.30-ന് കേരള വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. പ്രൗഢമായ ചടങ്ങിൽ ലോകസഭ എംപിമാരായ ഹൈബി ഈഡൻ,…

അരുംകൊല വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരൻ. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍…

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് 5 പ്രതികൾക്കും ജാമ്യം

കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ്…

കൂടൽമാണിക്യം ക്ഷേത്രത്തിൽപട്ടികയിലെ അടുത്ത ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ

തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. ഈഴവ വിഭാഗത്തിൽനിന്നുതന്നെയുള്ള ഉദ്യോഗാർഥിയ്ക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതിവിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ്…

കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ.മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.…

ഉരുൾപൊട്ടൽ പുനരധിവാസം 11 ഏക്കറിൽ 105 കുടുംബങ്ങൾക്ക് തറക്കല്ലിട്ടു മുസ്ലിം ലീ​ഗ് 

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെത്തി…