ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നെത്തുന്ന പൗരന്മാരെ സ്വീകരിക്കാതെ വാഗ അതിർത്തി അടച്ച് പാക്കിസ്ഥാൻ. അട്ടാരി അതിർത്തി വഴി പാക്കിസ്ഥാൻ പൗരന്മാരെ കടത്തിവിടുന്നത് ഇന്ത്യ തുടരും.
ഏപ്രിൽ 30 മുതൽ അതിർത്തി അടച്ചിടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്ഥാൻ പൗരന്മാർക്ക് അതിർത്തി കടക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
“കറാച്ചിയിലും ലഹോറിലും പാക്കിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് നടപടിയെന്നാണ് സൂചന.എല്ലാ വിമാനങ്ങളും പാക്കിസ്ഥാൻ റദ്ദാക്കി. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സുരക്ഷ, നിരീക്ഷണ പ്രോട്ടോക്കോളുകൾ”വലിയതോതിൽ വർധിപ്പിച്ചിട്ടുണ്ടെന്ന്റിപ്പോർട്ട് ചെയ്യുന്നു.”