എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തെ അടിസ്ഥാനമാക്കി ഇന്ത്യ ഒരുക്കിയ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യു.എ.എസ് ഗ്രിഡ് ആന്‍ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് പാക് ആക്രമണങ്ങളെ നിഷ്പ്രഭമാക്കിയത്.
അതേസമയം, ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താന്‍ വീണ്ടും സ്‌ഫോടനങ്ങളില്‍ വിറച്ചു.”ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ച അതേ തീവ്രതയില്‍ തന്നെ ഇന്ത്യ ആക്രമിച്ചു. തിരിച്ചടിയില്‍ ലാഹോറിലെ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നടിഞ്ഞു
. ചൈനയില്‍ നിന്ന് പാകിസ്താന്‍ വാങ്ങിയ എച്ച്.ക്യു-9 എന്ന വ്യോമ പ്രതിരോധ സംവിധാനമായിരുന്നു തകര്‍ക്കപ്പെട്ടത്.ഇസ്രയേല്‍ നിര്‍മിത ഹാര്‍പി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്താന്റെ റഡാറുകളും വ്യോമ പ്രതിരോധ സംവിധനങ്ങളും തകര്‍ത്തത്. റഡാര്‍ സംവിധാനങ്ങളെ ആക്രമിച്ച് തകര്‍ക്കാനായി ഉപയോഗിക്കുന്ന ഡ്രോണുകളാണ് ഹാര്‍പി.
റഡാറുകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ പിടിച്ചെടുത്താണ് ഇവ ലക്ഷ്യം കണ്ടെത്തുന്നത്.ജിപിഎസ്, ആന്റി റേഡിയേഷന്‍ സീക്കര്‍ എന്നിവയാണ് ഗതി നിര്‍ണയത്തിന് ഉപയോഗിക്കുന്നത്. ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ലക്ഷ്യം കണ്ടെത്താനായി പറന്ന് നടന്ന് കൃത്യമായി ആക്രമണം നടത്തുന്നവയാണ് ഹാര്‍പി ഡ്രോണുകള്‍.
ഇന്ത്യയിലെ അവന്തിപ്പുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്തര്‍, ലുധിയാന, അദംപുര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, ഭുജ് തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം അതിനെയെല്ലാം തകര്‍ത്തു.