വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡോണ്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ അടക്കം ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെത്തി.
കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയും ആക്രമണം നടത്തിയതോടെ പരുങ്ങലിന്‍റെ അവസ്ഥയിലാണ് പാക്കിസ്ഥാന്‍.പാക്കിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി ഇന്ത്യ നല്‍കി. ഈ സാഹചര്യത്തില്‍ യുദ്ധത്തിന്‍റെ ആശങ്കകള്‍ സജീവമാണ്. ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കോ ഹ്രസ്വകാല യുദ്ധത്തിലേക്കോ കടന്നാല്‍ വലിയ സാമ്പത്തിക ബാധ്യത ഇരു രാജ്യങ്ങള്‍ക്കുമുണ്ടാകും.
ഒരു ദിവസം യുദ്ധം നടത്താന്‍ ഇന്ത്യ ചുരുങ്ങിയത് 1460 കോടി രൂപയെങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.കാര്‍ഗില്‍ യുദ്ധകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ചിലവ് അതിഭീകരാണ്.
ഇന്ത്യ അന്ന് പ്രതിദിനം 1,400 കോടി രൂപയാണ് ചിലവാക്കിയത്. പാകിസ്ഥാന്‍റെ ചിലവ് പ്രതിദിനം 370 കോടി രൂപായിരുന്നു. ഇന്നത്തെ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ഇതില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം.
. ഇസ്രായേലിന്‍റെ സൈനികചിലവ് 2024 ൽ 65 ശതമാനം വർധിച്ച് 46.5 ബില്യൺ ഡോളറായി ഉയര്‍ന്നു. ജിഡിപിയുടെ 8.8 ശതമാനമാണ് ഇസ്രയേലിന്‍റെ സൈനിക ചിലവ്. 2015 ലെ പ്രതിരോധ വിഹിതത്തിൽ നിന്ന് 135 ശതമാനം വർധനവാണ് സമീപകാല യുദ്ധം ഇസ്രയേലിന് ഉണ്ടാക്കിയത്.
ഹമാസിന്‍റെ ഒക്ടോബർ 7 ആക്രമണത്തെ തുടർന്ന് ഡിസംബറിൽ മാത്രം ഇസ്രായേൽ സർക്കാർ സൈനികആവശ്യങ്ങള്‍ക്കായി 6 ബില്യൺ ഡോളർ ചിലവഴിച്ചു.ഏറ്റവും പുതിയ കേന്ദ്ര ബജറ്റിൽ 6.21 ലക്ഷം കോടി രൂപയാണ് ഇന്ത്യ സൈനിക ചിലവുകള്‍ക്കായി നീക്കിവെച്ചത്.
200 ബില്യണുള്ള ചൈനയുടെ 2024-ലെ പ്രതിരോധ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ചുരുങ്ങിയതാണ്. ജിഡിപിയുടെ രണ്ട് ശതമാനത്തിൽ താഴെയാണിത്. യുദ്ധം വരികയാണെങ്കില്‍ പ്രതിരോധ വിഹിതം വര്‍ധിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകും.