സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി. 4,26, 697 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,24583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

61449 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ റവന്യൂ ജില്ലയും കുറവ് തിരുവനന്തപുരവുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *