ഇസ്ലാമാബാദ്: ബ്രഹ്മോസ് മിസൈൽ ആക്രമണത്തിൽ പാക് വ്യോമതാവളം തകർന്നെന്ന് സമ്മതിച്ച് പാക് മുൻ എയർ മാർഷൽ. ഭൊലാരി എയർ ബേസിലെ ആക്രമണത്തിൽ റഡാർ സംവിധാനമടക്കമുള്ള എയർ ക്രാഫ്റ്റ് തകർന്നുവെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി പാക് വ്യോമതാവളമായ ഭൊലാരിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ‘വിലയേറിയ’ എഡബ്ല്യുഎസിഎസ് (AWACS) വിമാനം തകര്‍ന്നു എന്നാണ് പാകിസ്താന് വ്യോമസേനാ മുന്‍മേധാവിയുടെ വെളിപ്പെടുത്തല്‍.
ആക്രമണ മുന്നറിയിപ്പ് നല്‍കുന്നതും നിയന്ത്രണ സംവിധാനവും ഘടിപ്പിച്ച വിമാനമാണ് എഡബ്ല്യുഎസിഎസ് (എയർബോണ്‍ വാണിങ് ആന്റ് കണ്ട്രോൾ സിസ്റ്റം). പാക് വ്യോമസേനാ മേധാവിയായിരുന്ന റിട്ട.
എയര്‍ മാര്‍ഷല്‍ മസൂദ് അഖ്തര്‍ ആണ് ഒരു അഭിമുഖത്തില്‍ ഇന്ത്യയുടെ ബ്രഹ്മോസ് ഉപയോഗിച്ചുള്ള ആക്രമണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ഭോലാരി വ്യോമതാവളത്തിലേക്ക് ഇന്ത്യ നാല് ബ്രഹ്മോസ് മിസൈലുകൾ തൊടുത്തുവിട്ടു. അതിലൊന്ന് നേരിട്ട് ഒരു എഡബ്ല്യുഎസിഎസ് വിമാനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് പതിച്ചു” എന്നാണ് മസൂദ് അക്തർ പറഞ്ഞത്.