പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ലക്ഷ്യത്തിൽ ഇന്ത്യ നടത്തിയ സിന്ദൂർ ഓപറേഷൻ പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. കൃത്യ ലക്ഷ്യത്തിലുള്ള മാരക ആക്രമണത്തിന് രഹസ്യാന്വേഷണ സംവിധാനങ്ങൾക്കൊപ്പം ശത്രുക്കളുടെ ചലനങ്ങളെല്ലാം ഒപ്പിയെടുക്കുന്ന ടെക്നോളജിയും ഉപയോഗിച്ചിരിക്കാം. നിർണായകമായ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി എത്തുകയാണ് ഇഒഎസ്-09 (EOS-09) അഥവാ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം വേഗത്തിലാക്കിയിരിക്കുന്നത്.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണത്തിനും ഐഎസ്ആർഒയുടെ മൊത്തത്തിലുള്ള 101-ാമത്തെ ദൗത്യത്തിനുമുള്ള അവസാന ഘട്ട തയ്യാറെടുപ്പിന്റെ ഒരുക്കങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് മെയ് 17ന് രാവിലെ 7:59 ന് കൗണ്ട്ഡൗൺ