ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്ലോ അതോ ജസ്പ്രീത് ബുമ്രയോ? തലമുറ മാറ്റത്തിന് ബിസിസിഐ തയാറായാല്‍ ശുഭ്മന്‍ ഗില്‍ തന്നെ ക്യാപ്റ്റനാകുമെന്നും അതേസമയം, പരിചയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ബുമ്ര ക്യാപ്റ്റനാകുമെന്നുമാണ് കരുതുന്നത്.

അതേസമയം, സര്‍പ്രൈസ് ക്യാപ്റ്റനായി കെ.എല്‍.രാഹുല്‍ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

25കാരനായ ഗില്ലിനാണ് നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം. ടീമിനെ നയിക്കാന്‍ ഗില്‍ പ്രാപ്തനാണെന്ന അഭിപ്രായമാണ്ബുമ്രയാകട്ടെ ടീമിനെ ഏത് സാഹചര്യത്തിലും നയിക്കാന്‍ കരുത്തനാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള താരമാണ്.

ടീം അംഗങ്ങളുമായുള്ള മാനസിക അടുപ്പവും അവര്‍ നല്‍കുന്ന ബഹുമാനവും ബുമ്രയ്ക്ക് തുണയാണ്.2022 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിലാണ് ബുമ്ര ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനാകുന്നത്.

പിന്നീട് ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഒന്നാമത്തെയും അവസാനത്തെയും ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. പരമ്പരയിലെ ഇന്ത്യയുടെ ഒരേയൊരു ജയവും ബുമ്രയുടെ നേതൃത്വത്തിലായിരുന്നു. പെര്‍ത്തില്‍ 265 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *