പുതിയ സിനിമയായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മീനാക്ഷി ആസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകാമെന്നും ദിലീപ് പറഞ്ഞു.

അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം.

അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്.പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്.ദിലീപും കാവ്യ മാധവനും എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് മീനാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *