പുതിയ ഗോസിപ്പുകൾ അനുസരിച്ച് സിനിമ വിടാനുള്ള തന്റെ തീരുമാനം വിജയ് പുനഃപരിശോധിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
അടുത്തിടെ ജേർണലിസ്റ്റ് സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനഗരാജ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ്റിപ്പോർട്ടുകളുടെ ആധാരം.
വിജയ്ക്കായി തന്റെ മനസ്സിൽ ഒന്നിൽ കൂടുതൽ കഥകൾ ഉണ്ടെന്ന് മാസ്റ്റർ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
ഇതെല്ലാം വിജയ് അണ്ണന് അറിയാം എന്നും അദ്ദേഹം സൂചിപ്പിച്ചു.തന്റെ പുതിയ അഭിമുഖത്തിൽ, ലിയോ 2 അല്ല, മറിച്ച് മാസ്റ്റർ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനാണ് താൻ ഏറെ കാത്തിരിക്കുന്നതെന്ന് ലോകേഷ് കനഗരാജ് തുറന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചാൽ ആദ്യം സംവിധാനം ചെയ്യുക മാസ്റ്റർ 2 ആവും എന്നും ലോകേഷ് കൂട്ടിച്ചേർത്തു.