നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ല‍‍‍ര്‍, എയിഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്…തൃശൂര്‍ പൂരത്തിന് തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പന്മാരെ ഓര്‍മ്മിക്കും വിധമുള്ള പേരുകള്‍.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയാണ് പൂരാൻ, ട്വന്റി 20 ക്രിക്കറ്റില്‍ ഏത് ലീഗും അയാള്‍ക്ക് സമമാണ്, ചെന്നയിടം തന്റേതാക്കുന്ന മുതല്‍. ഒപ്പം, അബ്ദുള്‍ സമദും ആയുഷ് ബഡോണിയുമുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം.

എന്നിട്ടും ഐപിഎല്‍ എന്ന പൂരം കളറക്കാൻ ലക്നൗ സൂപ്പര്‍ ജയന്റ്സിന് സാധിച്ചില്ല.പക്ഷേ, ബാറ്റര്‍മാര്‍ക്കൊപ്പം സന്തുലിതമായിരുന്നില്ല ലക്നൗവിന്റെ ബൗളിംഗ് നിരയെന്ന് പറയേണ്ടി വരും. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ എമര്‍ജൻസി വാര്‍ഡിലായിരുന്നു ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നത് ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുന്നു.

ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴും അതിന് മാറ്റമില്ല. ലക്നൗ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയവരില്‍ മൂന്ന് ബൗളര്‍മാരാണ് ഉണ്ടായിരുന്നത്. ഇടം കയ്യൻ പേസര്‍ മൊഹ്സിൻ ഖാൻ, സെൻസേഷനായ മായങ്ക് യാദവ്, ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ്. പരുക്കുമൂലം മൊഹ്സിന് സീസണ്‍ മുഴുവൻ നഷ്ടമായി. കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്ന മായങ്കിന് കളിക്കാനായത് രണ്ട് മത്സരങ്ങള്‍ മാത്രം, വീണ്ടും പരുക്കിന്റെ വലയില്‍ വീണു.”

എട്ട് കോടി രൂപയ്ക്കാണ് ആകാശ് ദീപിലേക്ക് ലക്നൗ ജഴ്സിയെത്തുന്നത്. ഒരു പ്രോപ്പര്‍ റെഡ് ബോള്‍ ബൗളറായി പരിഗണിക്കപ്പെടുന്ന ആകാശിന്റെ പേരില്‍ മൂന്ന് വിക്കറ്റ് മാത്രമാണുള്ളത്.

നാല് സീസണുകളിലായി ആകെ 13 ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എക്കണോമി 12ന് അടുത്തും. പകരക്കാരനായെത്തിയ ശാര്‍ദൂല്‍ താക്കൂറില്‍ നിന്നും നിരാശ.അതിനൊരു പ്രധാന കാരണമായി ടോം മൂഡി ചൂണ്ടിക്കാണിച്ച ഒന്നുണ്ട്.

റിഷഭ് പന്തിനും നിക്കോളാസ് പൂരാനുമായി ലക്നൗ മാറ്റിവെച്ച തുക. 48 കോടി രൂപയാണ് ഇരുവരിലും നിക്ഷേപിച്ചത്. ഇതുകൊണ്ട് തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ട്രെൻ ബോള്‍ട്ട് പോലുള്ള ലോകോത്തര പേസര്‍മാരെയും ട്വന്റി 20 സ്പെഷ്യലിസ്റ്റുകളേയും ടീമിലെത്തിക്കുന്നതിന് തടസമുണ്ടായി.

ഒരു താരത്തില്‍ക്കൂടി വലിയ തുക നിക്ഷേപിച്ചാല്‍ ലേലത്തിലെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലാകുമായിരുന്നു.മൂവരും സീസണില്‍ നാനൂറിലധികം റണ്‍സ് നേടി, ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ടീമിലെ മൂന്ന് വിദേശതാരങ്ങള്‍ ഈ നേട്ടത്തിലേക്ക് എത്തുന്നത് ആദ്യമാണ്.

പക്ഷേ, മുൻനിരയിലെ ഈ വിടവ് നികത്താൻ മധ്യനിരയിലും ആരുമുണ്ടായില്ല. പന്ത് സീസണിന്റെ ഒരു ഘട്ടത്തിലും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല.2021ലെ ഇയോണ്‍ മോര്‍ഗന്റെ പ്രകടനത്തെ ഓര്‍മ്മിപ്പിക്കും വിധം. 27 കോടിയുടെ സമ്മര്‍ദം താരത്തിന്റെ പ്രകടനത്തെ ബാധിച്ചതായാണ് വിലയിരുത്തലുകള്‍.

Leave a Reply

Your email address will not be published. Required fields are marked *