ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം തദ്ദേശിമായ ഇന്ത്യൻ ആയുധങ്ങളുടെ കൂടി വിജയമാണ്. ചൈനീസ് നിർമിത പാക്ക് വ്യോമാക്രമണങ്ങളെ തടുത്തിടാൻ തദ്ദേശിയ ആയുധങ്ങൾക്ക് സാധിച്ചപ്പോൾ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേറി.

പാക്ക് വ്യോമാക്രമണങ്ങൾ തടയാൻ ഇന്ത്യ തദ്ദേശീയ ആകാശ് വ്യോമ പ്രതിരോധ മിസൈലുകളും ഡി 4 ആന്റി-ഡ്രോൺ സംവിധാനങ്ങളും ഉപയോഗിച്ചു.

പാക്ക് വ്യോമതാവളങ്ങളെ തകർത്തത് ഇന്ത്യയുടെ ബ്രഹ്മോസ്സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളാണ്.ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെ വിദേശ ആയുധങ്ങളോടുള്ള ആശ്രയത്വവും കുറഞ്ഞു.

ഇതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും വർധിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയാണ് 12 ശതമാനം വർധന. പുതിയസാഹചര്യത്തിൽ ഇന്ത്യൻ ആയുധങ്ങൾക്ക് വിപണിയിൽ ആവശ്യം ഏറുകയാണ്

Leave a Reply

Your email address will not be published. Required fields are marked *