ബംഗളൂരു: ഐപിഎല്ലിനിടെ ദേശീയ ടീമിനായി കളിക്കാൻ ടീം വിട്ട ഇംഗ്ലണ്ട് ഓപ്പണര്‍ ജേക്കബ് ബേഥലിന് പകരക്കാരനെ പ്ര്യഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണ് ആര്‍സിബി പ്ലേ ഓഫിന് മുമ്പ് ടീമിലെത്തിച്ചത്.

27ന് ലക്നൗവിനെതിരായ മത്സരത്തിലായിരിക്കും സീഫര്‍ട്ട് ആര്‍സിബി കുപ്പായത്തില്‍ അരങ്ങേറുക.നാളെ ഹൈദരാബാദിനെതിരെ ആണ് ആര്‍സിബിയുടെ അടുത്ത മത്സരം. നാളത്തെ മത്സരത്തില്‍ ബേഥല്‍ കളിക്കും. രണ്ട് കോടി രൂപക്കാണ് സീഫര്‍ട്ടിനെ ടീമിലെത്തിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കാനായാണ് ജേക്കബ് ബേഥല്‍ ടീം വിട്ടത്. ആര്‍സിബിക്കായി ഈ സീസണില്‍ അരങ്ങേറിയ ബേഥല്‍ 67 റണ്‍സാണ് ആകെ നേടിയത്. 55 റണ്‍സായിരുന്നു ബേഥലിന്‍റെ ടോപ് സ്കോര്‍.

നേരത്തെ പരിക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗര്‍വാളിനെയും ആര്‍സിബി ടീമിലെത്തിച്ചിരുന്നു. 12 കളികളില്‍ 17പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍. പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *