ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. ഇതിനായി ഫിറ്റ്നസിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും വൈഭവിനെ അശോക് കുമാര്‍ ഉപദേശിച്ചു.

രാജസ്ഥാന്‍ റോയല്‍സ് പരിശീലകരായ രാഹുല്‍ ദ്രാവിഡിന്റേയും വിക്രം റാത്തോഡിന്റേയും ശിക്ഷണം വൈഭവിന്റെ ബാറ്റിങ്ങിന് കൂടുതൽ കരുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.ഇതിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലെ ഫിഫ്‌റ്റിയും ഉൾപ്പെടുന്നു.

ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ അന്ന് സ്വന്തം പേരിലാക്കിയത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്റെ നായകന്‍. മുംബൈ വിക്കറ്റ് കീപ്പര്‍ അടുത്ത മാസം 24ന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു സന്നാഹ മത്സരവും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *