മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അല്ലു അര്‍ജുന്‍. ആദ്യകാലത്ത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു ആര്യ. ആര്യ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു.

ഒരു മലയാള നടനോട് കാണിക്കുന്ന അതേ സ്‌നേഹമായിരുന്നു മലയാളികള്‍ക്ക് അല്ലുവിനോട് ഉണ്ടായിരുന്നത്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് പറയുകയാണ് അല്ലു അര്‍ജുന്‍.

മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹമെന്നും യുവ നടന്മാരില്‍ പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.”മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.

എന്നാല്‍ മലയാള സംവിധായകര്‍ ആരും എന്നെ അങ്ങനെ സമീപിക്കുന്നില്ല. കേരളത്തിലെ ഒരു സംവിധായകന് എന്നോട് കഥ പറയാന്‍ എങ്ങനെ ബന്ധപ്പെടാനാകുമെന്ന് ചോദിച്ചാല്‍, അത് എളുപ്പമാണെന്നാണ് എന്റെ മറുപടി.”

സിനിമാമേഖലയില്‍ എല്ലാവര്‍ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കില്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയുള്ളൂ. എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളി സംവിധായകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.”

മലയാള സിനിമയിലേക്ക് വരികയാണെങ്കില്‍ ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍, സത്യത്തില്‍ റോളുകള്‍ യോജിച്ചാല്‍ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്‌നമില്ല.”

Leave a Reply

Your email address will not be published. Required fields are marked *