ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം ചൈനീസ് സഹായത്തോടെ നവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കുറച്ചുനാള്‍ മുമ്പ് ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതന് പിന്നാലെ ചൈനീസ് ഉദ്യോഗസ്ഥ സംഘം ബംഗ്ലാദേശിലുമെത്തി. ഈ നീക്കങ്ങളെ ഇന്ത്യ കരുതലോടെയാണ് കണ്ടത്.ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിയോട് 20 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം.
രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം അധികം ഉപയോഗമില്ലാതെ കിടന്ന ഈ വിമാനത്താവളത്തില്‍ ചൈന ഇടപെട്ടാല്‍ ഇന്ത്യയെ നിരീക്ഷിക്കാന്‍ അവര്‍ക്ക് ഒരു വാതില്‍ കൂടി തുറന്നുകിട്ടുന്നതിന് തുല്യമാകും.
ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി ഇടനാഴിയെ സുരക്ഷിതമാക്കാനും ബംഗ്ലാദേശിന് മുന്നറിയിപ്പുമായി മൂന്ന് പതിറ്റാണ്ട് മുമ്പുവരെ ഉപയോഗിച്ചിരുന്ന പഴയൊരു വിമാനത്താവളം പൊടിതട്ടിയെടുക്കുകയാണ് ഇന്ത്യഈ വിമാനത്താവളം പ്രവര്‍ത്തനസജ്ജമായാല്‍ ത്രിപുരയില്‍ ഒരു വിമാനത്താവളം കൂടി പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലേക്കെത്തും.
നിലവില്‍ അഗര്‍ത്തലയില്‍ മാത്രമേയുള്ളു. വിമാനത്താവളം സജ്ജമായാല്‍ അത് സമീപ സംസ്ഥാനങ്ങള്‍ക്കും പ്രയോജനം ചെയ്യും.
മാത്രമല്ല, അടിയന്തര സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും ഇന്ധനം നിറയ്ക്കാനുമൊക്കെ ഉപയോഗിക്കാനാകും. കൂടാതെ ബംഗ്ലാദേശിന്റെ കാര്യത്തില്‍ ഒരു കണ്ണ് അധികമായി ലഭിക്കുകയും ചെയ്യും.
ഈ വിമാനത്താവളത്തിന്റെ പുനര്‍ജീവനവുമായി ബന്ധപ്പെട്ട് 26-ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം സ്ഥലം പരിശോധിച്ചിരുന്നു.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുണ്ടാകും. വിമാനത്താവളത്തിന്റെ വികസനം ബംഗ്ലാദേശിനുള്ള മുന്നറിയിപ്പ് കൂടിയാണ്.”