കൊല്‍ക്കത്ത: ഐപിഎല്ലിൽ ശ്രേയസ് അയ്യറെ ചൊല്ലി കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരെ വ്യാപക വിമർശനവും ആരാധകരുടെ ട്രോൾ മഴയും. 2024 സീസണിൽ കിരീടം ഉയർത്തിയതിന്‍റെ ഒന്നാം വാർഷികത്തിൽ കൊ‌ക്കത്ത പങ്കുവച്ച പോസ്റ്ററിനെതിരെയാണ് വിമർശനം.

അന്ന് കൊല്‍ക്കത്ത ക്യാപ്റ്റനും നിലവിൽ പഞ്ചാബ് നായകനുമായ ശ്രേയസ് അയ്യരെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതാണ് ആരാധക രോഷത്തിന് ഇടയാക്കിയത്.

കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുത്ത നായകനെ ഒഴിവാക്കിയത് മര്യാദയില്ലാത്ത നടപടിയെന്നാണ് ആരാധകർ ഉന്നയിക്കുന്നത്.കൊല്‍ക്കത്ത വിട്ട് പഞ്ചാബിലെത്തിയ ശ്രേയസ് ടീമിനെ ഈ സീസണില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിച്ചിരിക്കെയാണ് കൊല്‍ക്കത്തയുടെ നപടിയെന്നതും ശ്രദ്ധേയമാണ്.

ഐപിഎല്ലിൽ 3 വ്യത്യസ്ത് ടീമുകളെ പ്ലേ ഓഫിലെത്തിച്ച നായകനെന്ന ചരിത്ര നേട്ടവും ശ്രേയസ് സ്വന്തമാക്കിയിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഐപിഎല്ലിന്‍റെ പ്ലേ ഓഫില്‍ കടന്നത്.

അതേസമയം നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ശ്രേയസിനെ കൈവിട്ട് അജിങ്ക്യാ രഹാനെയെ ക്യാപ്റ്റനാക്കിയെങ്കിലും കൊല്‍ക്കത്ത ഇത്തവണ എട്ടാം സ്ഥനത്താണ് ഫിനിഷ് ചെയ്തത്. നിലവിലെ ചാന്പ്യന്മാർക്ക് 14 മത്സരങ്ങളിൽ നിന്ന് 5 എണ്ണത്തിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *