ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും ആർസിബിയും ഒന്നാം ക്വാളിഫയറിൽ പരസ്പരം പോരാടും.
ഇതിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം.അതേ സമയം പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബൈയും എലിമിനേറ്ററിൽ പരസ്പരം പോരാടും.
30 ന് ചാണ്ഡിഗറിൽ രാത്രി 7.30 നാണ് ഈ എലിമിനേറ്റർ പോരാട്ടം. ശേഷം എലിമിനേറ്ററിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറിൽ തോറ്റവരും തമ്മിൽ രണ്ടാം ക്വാളിഫയർ മത്സരമുണ്ടാകും.