ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച് പൊക്കക്കാരന്റെ കൈകളിലിരുന്ന് തിളങ്ങുന്നുണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാർഡ് ലെങ്‌ത്. പ്രോപ്പർ ഒരു ടെസ്റ്റ് ക്രിക്കറ്റ് ഡെലിവറി.

ശ്രേയസിന്റെ ബാറ്റും പന്തും തമ്മില്‍ ഒരു നൂല്‍ ഇട വ്യത്യാസം മാത്രം. അടുത്ത പന്ത് എറിയുന്നതിന് മുൻപ് ഒരു കാഴ്ച അവിടെ കണ്ടു.ജോഷ് ഹേസല്‍വുഡ് റണ്ണപ്പ് അളന്നിരിക്കുന്നു.

വിക്കറ്റില്‍ നിന്ന് തനിക്ക് എന്ത് ലഭിക്കുമെന്ന ബോധ്യമുണ്ടാകാൻ വേണ്ടി വന്നത് രണ്ടേ രണ്ട് പന്തുകള്‍ മാത്രം. അടുത്ത പന്ത് ശ്രേയസ് ആദ്യം നേരിട്ടതിനേക്കാള്‍ കുറച്ചിറങ്ങിയാണ് പിച്ച് ചെയ്ത്. ഗുഡ് ലെങ്തിന് കുറച്ച് ഷോർട്ട്.

ഈ പന്തിന് ശേഷം അല്‍പ്പം ആശ്വാസവും ആത്മവിശ്വാസവും ശ്രേയസിന് ലഭിച്ചിട്ടുണ്ടാകണം, പക്ഷേ അത് ശ്രേയസിന് ലഭിച്ചതായിരുന്നില്ല. ഹേസല്‍വുഡ് കൊടുത്തതായിരുന്നു”കാരണം ഹെസല്‍വുഡിന്റെ പൊക്കം അയാളുടെ പന്തുകളെ പ്രവചിക്കാൻ എളുപ്പമാക്കുന്ന ഒന്നാണ്. ഏത് നിമിഷത്തിലും ഷോർട്ട് ബോളിനും സാധ്യതയുണ്ട്.

അവിടെയായിരുന്നു ശ്രേയസിന് ഓസീസ് താരമൊരുക്കിയ കെണി. ഇത്തവണ ഗുഡ് ലെങ്തില്‍ പന്ത് ഹിറ്റ് ചെയ്തു, ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവെറി, മറ്റ് പന്തുകളില്‍ നിന്ന് വ്യത്യസ്തമായി വേഗവുമുണ്ടായിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *