ബെംഗളൂരു: കർണാടകയിൽ സാമ്പാറിനെ ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ (38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭർത്താവുമായി വഴക്കിട്ട നഗരത്ന മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനൽ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മാഹുതി ചെയ്ത നിലയിൽ കണ്ടെത്തിയത്.എന്നാൽ നഗരത്നയുടെ മരണം ആത്മഹത്യ കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു .

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ സഹോദരനും അമ്മയും അമ്മയും ആരോപിച്ചു .

വിശ്വനാഥപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. സാമ്പാറിനെച്ചൊല്ലിയുള്ള വഴക്കു മാത്രമേ നടന്നുള്ളൂ എന്നാണ് നഗരത്നയുടെ ഭർത്താവും കുട്ടികളും പൊലീസിന് നൽകിയ മൊഴി .

Leave a Reply

Your email address will not be published. Required fields are marked *