രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. 2710 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം കേസുകള്‍ കേരളത്തിലാണ്. 1147 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും (424), ഡല്‍ഹി(294)യും ഉണ്ട്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരിശോധന, ചികില്‍സ, ഐസൊലേഷൻ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജൂൺ രണ്ടിനകം അവലോകന റിപ്പോർട്ട് കൈമാറണമെന്നുംകേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *