Month: May 2025

വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്

biriyani #kollam #wedding

ഏഷ്യാ കപ്പ് ഇന്ത്യയിൽ, പക്ഷേ, ഇന്ത്യ കളിക്കില്ല ടൂര്‍ണമെന്റ് പ്രതിസന്ധിയിൽ

ദില്ലി: ഏഷ്യാ കപ്പ് മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ടൂര്‍ണമെന്റ് ഇന്ത്യയിൽ നടത്തുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) തലപ്പത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയായ മൊഹ്സിൻ നഖ്വിയായതിനാൽ…

ഡഗൗട്ടില്‍ ഇരിക്കുന്നവനല്ല നായകനാണ് ക്രെഡിറ്റ് ശ്രേയസിനെ പുകഴ്ത്തിയും ഗംഭീറിനെ ലക്ഷ്യമാക്കിയും ഗവാസ്കർ

ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യര്‍. പഞ്ചാബ് സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വ‍ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്. ഇതോടെ ക്യാപ്റ്റനെന്ന രീതിയില്‍…