Month: May 2025

24 മണിക്കൂറിൽ ഏഴു മരണം കോവിഡ് വ്യാപിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. 2710 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം കേസുകള്‍ കേരളത്തിലാണ്. 1147 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും (424), ഡല്‍ഹി(294)യും ഉണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍…

സംസ്ഥാനത്ത് മഴ തുടരുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്‌. മുൻ ദിവസങ്ങളിൽ ലഭിച്ച മഴയുടെ അളവ് കൂടി കണക്കിലെടുത്താണ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

WeatherUpdate #Kerala #KeralaNews

പാല്‍ വാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു

കല്‍പറ്റ: പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന

35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത്

വിജയ്‍യുടെ മലയാളി ആരാധകര്‍ക്കായി വീണ്ടുമൊരു സന്തോഷവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. നടി രേവതിയും ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി വേഷമിട്ടത് രേവതി…

മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രളയ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ…