Month: May 2025

മരിച്ച അമ്മയുടെ ആഭരണങ്ങൾക്കായി ചിതയിൽ കയറി കിടന്ന് പ്രതിഷേധിച്ച് മകൻ

ജയ്പൂർ: മരിച്ച അമ്മയുടെ ആഭരണത്തിന് വേണ്ടി ചിതയിൽ കിടന്ന് പ്രതിഷേധിച്ച് ഇളയമകൻ. അമ്മയ്ക്കൊരുക്കിയ ചിതയ്ക്ക് മുകളിൽ കയറിക്കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ജയ്പൂർ റൂറലിലെ വിരാട്നഗർ മേഖലയിലാണ് സംഭവം. മൂത്ത സഹോദരന് അമ്മയുടെ ആഭരണങ്ങൾ കൈമാറിയതാണ് ഇളയസഹോദരനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മെയ് മൂന്നിനാണ് 80വയസ്…

കാസർകോട് രേഷ്മ തിരോധാന കേസ് പ്രതി 15 വർഷങ്ങൾക്കുശേഷം പിടിയിൽ കുടുക്കിയത് എല്ലിൻ കഷ്ണം

കാസർകോട്∙ രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ പ്രതിയെ 15 വർഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ…

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.…

അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11…

പുലർച്ചെ 2.30ന് വിളിച്ചു നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പറഞ്ഞു

ന്യൂഡൽഹി∙ നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക്…