Month: May 2025

അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം കോണ്‍ഗ്രസില്‍ ഭിന്നത

അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനിക്കേണ്ടെന്ന് കെ.സുധാകരന്‍. ലീഗീന് അന്‍വറിനെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ അന്‍വറിന്‍റെ വോട്ട് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാവും. അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണമെന്നും ഘടകകക്ഷിയാക്കണമെന്നും…

പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും മെയ് 30 വരെ അതിതീവ്ര മഴ തുടരും നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം…

കൂടുന്ന കോവിഡ് നിരക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോ​ഗികൾ മാസ്ക് ധരിക്കണം- വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.…

ജിതേഷും അ​ഗർവാളും അടിച്ചത് ചരിത്രം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായി ചരിത്രം കുറിച്ച് ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും…

ജൂണിലെ വൈദ്യുതി ബില്ല് കുറയും

തിരുവനന്തപുരം: ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരുപൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ്…