ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കനത്ത തിരിച്ചടി. നോക്കൗട്ട് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുടീമുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും കുറഞ്ഞ നിരക്കിന്റെ പേരില്‍ ബിസിസിഐ പിഴ വിധിച്ചത്.നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ബിസിസിഐ വന്‍ തുക പിഴയിടുകയായിരുന്നു.
പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയറടക്കമുള്ള ടീമംഗങ്ങള്‍ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം.കളത്തിലെത്തിയ മുംബൈ ടീമിലെ ഇംപാക്ട് പ്ലേയറടക്കമുള്ള മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.