അഹമ്മദാബാദ് ∙ കിരീടമില്ലാത്ത രാജാവിന്റെയും രണ്ടാം കിരീടം മോഹിച്ചെത്തുന്ന രാജകുമാരന്റെയും പോരാട്ടം! വിരാട് ‘കിങ്’ കോലിയുടെ 18 വർഷം നീണ്ട ഐപിഎൽ ട്രോഫിക്കായുള്ള കാത്തിരിപ്പിന് ഇന്ന് അഹമ്മദാബാദിൽ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ.
രണ്ട് ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന അപൂർവതയാണ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്.