ഒരുനാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…’. നെഞ്ചിനുള്ളിൽ നെരിപ്പോടു തീർത്ത, കീരീടമെന്ന കിനാവ് ഒടുവിൽ വാനിലുർന്നു പറക്കുന്നു.
കാത്തിരിപ്പിന്റെ 17 കഷ്ടവർഷങ്ങൾക്കൊടുവിൽ പതിനെട്ടാം ഐപിഎലിന്റെ കിരീടം ബെംഗളൂരു താരങ്ങളുടെ കയ്യിൽ വെട്ടിത്തിളങ്ങുമ്പോൾ കണ്ണുനിറഞ്ഞു പാടുകയാണ് ആർസിബി ആരാധകർ.18–ാം സീസണിലും ടീമിനൊപ്പം തുടരുന്ന 18–ാം നമ്പറുകാരൻ വിരാട് കോലിക്കു വേണ്ടി!
ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് നേടിയെടുത്തത് ഐപിഎൽ കിരീടം മാത്രമല്ല 18 വർഷം കളിക്കളത്തിൽ അവരൊഴുക്കിയ കിനാവും കണ്ണീരും കൂടിയാണ്. കയ്യടിക്കാതെ പറ്റില്ല വിയർപ്പൊഴുക്കി നേടിയ ഈ നേട്ടത്തിന്. ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി കഴിഞ്ഞദിവസം ചാംപ്യൻസ് ലീഗ് കിരീടം നേടിയത് 55 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 120 വർഷങ്ങൾക്കു ശേഷം എഫ്എ കപ്പ് സ്വന്തമാക്കി