തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറിൽ അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. കെ സി വേണുഗോപാല്‍.
ദേശീയപാത വികസനത്തിന്‍റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലമെന്‍റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്.
അതിന്‍റെ ചെയർമാൻ എന്ന പദവിക്ക് അതിന്‍റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാൾ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാൽ അത് കേട്ടുനിൽക്കാനാകില്ലമുഹമ്മദ് റിയാസ്.