താമരശേരി മുണ്ടപ്ലാക്കല്‍ വര്‍ഗീസിന്‍റെ വീട്ടില്‍ മോഷണത്തിന് എത്തിയ സംഘമാണ് പണവും സ്വര്‍ണവും ലഭിക്കാത്ത ദുഖം ഭക്ഷണം കഴി‍ച്ച് തീര്‍ത്തത്. വീട്ടിലെ മുക്കിലും മൂലയിലും തിരഞ്ഞ് സാധനങ്ങള്‍ എല്ലാം പുറത്തേക്ക് വലിച്ചിട്ട് പരിശോധിച്ചെങ്കിലും പ്രതീക്ഷിച്ച് വന്ന ഒന്നും ലഭിച്ചില്ല. ഒടുക്കം അടുക്കളിയില്‍ നിന്നാണ് കോളടിച്ചത്.

ഫ്രിഡ്ജില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഉണ്ടാക്കി വെച്ച ചോറും നല്ല മുളകിട്ട മീന്‍കറിയും. പണം തിരഞ്ഞ് ക്ഷീണിച്ച സംഘം പിന്നെ മറ്റൊന്നും നോക്കിയില്ല സമൃദ്ധമായി അങ്ങ് കഴിച്ചു.

പഞ്ചസാര പാത്രത്തില്‍ ഇട്ട സ്പൂണ്‍ കൊണ്ട് ചോറുവിളമ്പി. ചോറുണ്ട് വയറു നിറഞ്ഞപ്പോള്‍ ഒരു ചൂടന്‍ ചായ കൂടി ആവാം എന്ന് തോന്നി. ഫ്രിഡിജില്‍ പാലുണ്ടായിരുന്നത് കൊണ്ട് അതും കളറായി.

ഭക്ഷണം കഴിക്കുന്ന ടേബിളിന്‍റെ അടുത്ത് രണ്ട് കസേരകളെ ഉണ്ടായിരുന്നുള്ളൂ. പുറത്ത് നിന്ന് ഒരു കസേര കൂടി എടുത്തു കൊണ്ടുവന്നാണ് മൂന്ന് പേര്‍ ഭക്ഷണം കഴിച്ചത്.ക്ഷേ വീട് മുഴുവന്‍ അലങ്കോലമാക്കിയിട്ടിടുണ്ട്. വൈകീട്ടോടെ വീടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് മോഷണ ശ്രമം നടക്കുന്നത്.

സമീപത്തുള്ളവര്‍ വീട് തുറന്നു കിടക്കുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വന്ന് പരിശോധച്ചപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്.

സമീപത്ത് മറ്റ് മൂന്ന് വീടുകളില്‍ കൂടി അതേ ദിവസം മോഷണ ശ്രമം നടന്നിരുന്നെങ്കിലും എവിടെ നിന്നും വിലപ്പിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിടില്ല. എല്ലാ മോഷണ ശ്രമങ്ങള്‍ക്കും പിന്നില്‍ ഒരു സംഘം തന്നെ ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *