രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന ചർച്ചകൾ സജീവമാകവേയാണ് ‘നീങ്ങാൻ സമയമായി’ എന്ന തലക്കെട്ടിൽ സഞ്ജു ഒരു പോസ്റ്റ് പങ്ക് വെയ്ക്കുന്നത്. കൂടാതെ ഇതിന് ഒരു തമിഴ് സംഗീതമാണ് സഞ്ജു നൽകിയിരിക്കുന്നത്.
നേരത്തെ കേരളാ ക്രിക്കറ്റ് അസോഷിയഷൻ സഞ്ജുവിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ സഞ്ജു അടുത്ത ആഭ്യന്തര സീസണിൽ കേരളത്തിനായി കളിക്കില്ലെന്നുള്ള പ്രചരണവും ശക്തമായിരുന്നു.
സഞ്ജുവിന് തമിഴ് നാടിന്റെ ഓഫർ ഉണ്ടെന്നും താരം അടുത്ത സീസണിൽ താരം ആഭ്യന്തര ക്രിക്കറ്റിൽ തമിഴ് നാടിനായി കളിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ പുതിയ പോസ്റ്റിന് പിന്നാലെ ഈ പ്രചാരണവും ശക്തമാവുകയാണ്.