കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എന്റെ കുഞ്ഞിനും എന്റെ മുഴുവൻ കുടുംബത്തിനും വളരെ കഠിനമായിരുന്നു. എന്നെയും എന്റെ മുഴുവൻ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും എൻ്റെ എല്ലാ ഫോളോവേഴ്സിനും മറ്റെല്ലാവർക്കും നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ മനസ്സുകൊണ്ടും ഹൃദയംകൊണ്ടും കൂടുതൽ ശക്തയാക്കി.
കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ കേരളീയർ എത്രത്തോളം ശക്തരാണെന്ന് എന്നെ ബോധ്യപ്പെടുത്തി. എനിക്കും എന്റെ കുടുംബത്തിനും നൽകിയ അതിരറ്റ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി’, ദിയ കൃഷ്ണ കുറിച്ചു.സഹോദരിയും നടിയുമായ അഹാന കൃഷ്ണയും പോസ്റ്റുമായി എത്തിയിരുന്നു.
സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനും മലയാളി സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഹാനയുടെ കുറിപ്പ്. തനിക്കും തന്റെ കുടുംബത്തിനും മേൽ എല്ലാവരും ചൊരിഞ്ഞ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അഹാന പറഞ്ഞു.
കേസിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നമ്മുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അഹാനകുറിച്ചു