ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ എപ്പോഴാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു.
പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. എന്തുകൊണ്ടാണ് ഇപ്പോഴും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തത്?
സിഡിഎസ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ അവലോകനം ഉണ്ടാകുമോ? പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്യുമോ? ‘- ജയ്‌റാം രമേശ് ചോദിച്ചു.
തെറ്റില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ എപ്പോഴാണ് മോദി കാണാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.