ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. അമ്മ സീമയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയതെന്ന്ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ജൂണ്‍ 20-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഗംഭീര്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചേ ഗംഭീര്‍ മടങ്ങിയെത്തുകയുള്ളൂ.
ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയതോടെ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ – ഇന്ത്യ എ ടീമുകളുടെ നാല് ദിവസത്തെ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തില്‍ ടീമിന്റെ ചുമതല അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ ഏറ്റെടുക്കും.
ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കലും ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടകും ടീമിനൊപ്പമുണ്ട്.രോഹിത് ശര്‍മ, വിരാട് കോലി, ആര്‍. അശ്വിന്‍ എന്നീ പ്രമുഖര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
യുവതാരം ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയും. അതിനാല്‍ തന്നെ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ഉത്തവാദിത്തം മുഴുന്‍ ഗംഭീറിന്റെ ചുമലിലായിരുന്നു.
ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നും”രോഹിത് ശര്‍മ, വിരാട് കോലി, ആര്‍. അശ്വിന്‍ എന്നീ പ്രമുഖര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയും.
അതിനാല്‍ തന്നെ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ഉത്തവാദിത്തം മുഴുന്‍ ഗംഭീറിന്റെ ചുമലിലായിരുന്നു. ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.”