ന്യൂഡൽഹി ∙ വിമാനാപകടത്തിനു ശേഷം അഹമ്മദാബാദിൽനിന്ന് ആദ്യമായി ഇന്നലെ എയർ ഇന്ത്യ ലണ്ടൻ ഗാറ്റ്‍വിക് വിമാനത്താവളത്തിലേക്കു സർവീസ് നടത്തി.

അപകടത്തിൽപെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയർ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.അപകടത്തിൽപെടുന്ന വിമാനങ്ങളുടെ കോഡ് പിന്നീട് ഉപയോഗിക്കാറില്ല.

VT-ANL എന്ന റജിസ്ട്രേഷനുള്ള ബോയിങ് 787–8 ഡ്രീംലൈനർ വിമാനമാണു സർവീസിനായി ഉപയോഗിച്ചത്. VT-ANB എന്ന റജിസ്ട്രേഷനുള്ള ബോയിങ് ഡ്രീംലൈനറാണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *