ജയ്പൂര്‍: അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ. അടുത്ത ഐപിഎല്ലിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സഞ്ജുവിന്‍റെ മാനേജര്‍.
സഞ്ജുവും ഭാര്യ ചാരുലതയും ചേർന്ന് റോഡ് മുറിച്ചുകടക്കുന്നൊരു ചിത്രം പങ്കുവെച്ച സഞ്ജു ‘മാറാന്‍ സമയമായെന്ന്’ അടിക്കുറിപ്പിട്ടിരുന്നു.
റോഡിലെ മഞ്ഞവര ക്രോസ് ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു സഞ്ജു മാറാന്‍ സമയമാന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മാനേജര്‍ ലൈക്ക് ചെയ്തത്.
ടീം വിടുന്ന കാര്യത്തില്‍ സഞ്ജുവോ രാജസ്ഥാന്‍ റോയല്‍സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചൂടേറിയ ചര്‍ച്ച നടത്തി പലവാദങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.
അടുത്ത സീസണില്‍ എം എസ് ധോണി ചെന്നൈയെ നയിക്കാനുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തയതില്ല. റുതുരാജ് ഗെയ്ക്‌വാദിന്‍റെ ക്യാപ്റ്റൻസിക്ക് ചെന്നൈയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ അവസാന സ്ഥാനത്തും രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്